വീണ്ടും വരും നരേന്ദ്ര മോദി: 8എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് വിവിധ ദേശീയചാനലുകളുടെ എക്സിറ്റ് പോളുകള്‍ പ്രവചിച്ചു.
കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും മിക്ക സര്‍വേകകളും പറയുന്നു. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും.

എട്ട് സര്‍വേകളാണ് മോദിയുടെ തുടര്‍ഭരണം പ്രവചിക്കുന്നത്. ലോക്‌സഭയിലെ 543 സീറ്റില്‍ ബി. ജെ. പി മുന്നണിയായ എന്‍.ഡി.എയ്‌ക്ക് 280 മുതല്‍ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്സും പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് കഴിയില്ല. എ.ബി.പി ന്യൂസ് തൂക്ക് പാ‌ര്‍ലമെന്റാണ് പ്രവചിക്കുന്നത്. എന്‍.ഡി.എ 267,യു.പി.എ 127,മറ്റുള്ളവര്‍ 148 എന്നതാണ് എ.ബി.പിയുടെ പ്രവചനം.
യു.പി.എയ്ക്ക് മറ്റ് പ്രതിപക്ഷ കക്ഷികളെ കൂട്ടിയാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പ്രവചനം. യു. പി. എ മുന്നണിക്ക് 138 സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് 135 സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് 2014നേക്കാള്‍ നിലമെച്ചപ്പെടുത്തുമെങ്കിലും മദ്ധ്യപ്രദേശ് , രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദിഹൃദയഭൂമിയില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യത്തിനും എന്‍.ഡി.എക്കും ഒരുപോലെ നേട്ടവും കോട്ടവും പ്രവചിക്കുന്നുണ്ട്. മഹാസഖ്യത്തിന് 20 മുതല്‍ 56 വരെ സീറ്റ് ചില സര്‍വേകള്‍ പ്രവചിക്കുമ്ബോള്‍ മറ്റു ചിലതില്‍ എന്‍.ഡി.എക്ക് 22 മുതല്‍ 62 സീറ്റുവരെ കിട്ടുമെന്നാണ് പറയുന്നത്. കഴിഞ്ഞതവണ രണ്ട് സീറ്റ് കിട്ടിയ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും.
പശ്ചിമബംഗാളില്‍ തൃണമൂലിന് മേല്‍ക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും ബി.ജെ.പി നേട്ടമുണ്ടാക്കും. സി.പി.എമ്മിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് ടൈംസ് നൗ പ്രവചനം. രാജ്യത്താകെ ഇടതിന് 10ല്‍ താഴെ സീറ്റാണ് പറയുന്നത്.
 തമിഴ്നാട്ടില്‍ ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും
 അണ്ണാ ഡി.എം.കെ പത്തില്‍ താഴേക്ക് പതിക്കും
 കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം 10 സീറ്റിലേക്ക് ചുരുങ്ങും.
 ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് തിരിച്ചടി.
ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം
 തെലങ്കാനയില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടി.ആര്‍.എസ് തരംഗം
 ഇടതിന് രാജ്യത്താകെ 10ല്‍ താഴെ
 ആംആദ്മി പാര്‍ട്ടി നിലംപൊത്തും
ടൈംസ് നൗ
………………………
എന്‍.ഡി.എ – 306
യു.പി.എ – 132
മറ്റുള്ളവര്‍ – 104
ന്യൂസ് നേഷന്‍
………………………….
ബി.ജെ.പി – 282 – 290
കോണ്‍ഗ്രസ് – 118- 138
സഖ്യത്തിലില്ലാത്തവര്‍ – 130 -138
റിപ്പബ്ലിക് ടി.വി
1- സി.വോട്ടര്‍
……………………..
എന്‍.ഡി.എ – 305
യു.പി.എ – 124
മറ്റുള്ളവര്‍- 120
ന്യൂസ് എക്സ്
………………………
എന്‍.ഡി.എ – 298
യു.പി.എ – 118
മറ്റുള്ളവര്‍- 117
എന്‍.ഡി.ടി.വി
…………………………
എന്‍.ഡി.എ – 300
യു.പി.എ – 127
മറ്റുള്ളവര്‍ – 115
ന്യൂസ് 18
……..
എന്‍.ഡി.എ – 336
യു.പി.എ – 82
മറ്റുള്ളവര്‍ – 126
എ.ബി.പി ന്യൂസ്
…………………………
എന്‍.ഡി.എ 267,
യു.പി.എ 127,
മറ്റുള്ളവര്‍ 148

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: