ജനശക്തി അഴീക്കോട് ചാരിറ്റബിൾ ട്രസ്റ്റ് പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

ജനശക്തി അഴിക്കോട് ചാരിറ്റബിൾ ട്രസ്റ് പണി പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം  CPI (M) കണ്ണൂർ ജില്ലാ സെക്രട്ടറി സ : പി ജയരാജൻ നിർവഹിച്ചു. അഴീക്കോട് വൻകുളത്തു വയലിലെ  ചന്ദ്രോത്തു സുനിൽ കുമാർ -സുജാത ദമ്പതികൾക്കാണ് വീടിന്റെ പണി പൂർത്തീകരിച്ചു നൽകിയത്. 5 വർഷത്തോളമായി പണി മുടങ്ങിക്കിടന്ന വീടു പണി 7 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ഷുക്കൂർ മാഷ്, അഴിക്കോട് സൗത്ത് ലോക്കൽ സെക്രട്ടറി മണ്ടൂക് മോഹനൻ എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: