കോവിഡ് വ്യാപനം; ബാങ്കുകളിലെ പ്രവര്‍ത്തന സമയങ്ങൾക്ക് നിയന്ത്രണം രാവിലെ 10 മുതല്‍ 2 മണി വരെ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ബുധനാഴ്ച മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി വര്‍ക്കം ഫ്രം ഹോം നടപ്പാക്കാനും തീരുമാനമെടുത്തു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും ജീവനക്കാരുടെ സംഘടന കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: