മലബാര്‍ കാന്‍സര്‍ സെന്ററില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

കൊവിഡ് -19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എംസിസി ഡയറക്ടര്‍ അറിയിച്ചു. രോഗിയുടെ കൂടെ ഒരാളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാവരും സര്‍ജിക്കല്‍  മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് രോഗികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ രോഗിക്കൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പരിശോധന ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്നും കാന്‍സര്‍ രോഗികളില്‍ കൊവിഡ് രോഗബാധ ഗൗരവമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.
എംസിസിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും നിലവില്‍ ചികിത്സയുള്ള രോഗികള്‍ക്കും മുടക്കമില്ലാതെ ചികിത്സ ലഭിക്കും. ചികിത്സ കഴിഞ്ഞ് തുടര്‍ സന്ദര്‍ശനം മാത്രം നിര്‍ദ്ദേശിച്ചിട്ടുള്ള രോഗികള്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ വാട്‌സ്ആപ് (9188202602) നമ്പറിലേക്ക് സന്ദേശമയച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതായി ചികിത്സ തുടരേണ്ടതും ഇ സഞ്ജീവനി ഓണ്‍ലൈന്‍ ഒപി സംവിധാനം ഉപയോഗപ്പെടുത്തേണ്ടതുമാണ്. അതത് ഒ പി  വിഭാഗങ്ങളില്‍ വിളിച്ചും രോഗികള്‍ക്ക് തുടര്‍ ചികിത്സക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടാവുന്നതാണ്. ഹെമറ്റോളജി- 0490 2399245, സര്‍ജറി വിഭാഗം- 2399214, ഹെഡ് ആന്‍ഡ് നെക്ക്- 2399212, ഗൈനെക് ആന്‍ഡ് ബ്രെസ്റ്റ്- 2399287, പാലിയേറ്റീവ് –2399277, മെഡിക്കല്‍ ഓങ്കോളജി – 2399255, റേഡിയേഷന്‍ –2399276, പീഡിയാട്രിക്- 2399298, ശ്വാസകോശ വിഭാഗം –2399305.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: