വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാക്കത്തുരുത്തി സ്വദേശി കെ . വി . സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം ഉണ്ടായത്. തോണിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പോലിസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: