കണ്ണൂരിൽ 6 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതിൽ 5 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 21 പേർക്ക് ഇന്ന് രോഗം ഭേദമായി. കാസർഗോഡ് 19 പേർക്കും ആലപ്പുഴയിൽ 2 പേർക്കുമാണ് കോവിഡ് രോഗം ഭേദമായത്.

കഴിഞ്ഞ 19 ന് ദുബായിൽ നിന്ന് വന്ന മാടായി സ്വദേശിയായ 22 കാരനും മാർച്ച് 22 ന് ദുബായിൽ നിന്ന് വന്ന പാട്യം, കുന്നോത്ത്പറമ്പ് സ്വദേശികളായ 27 വയസുള്ള 2 പേർക്കും പാപ്പിനിശ്ശേരി വേളാപുരം സ്വദേശിയായ 36 കാരനും മാർച്ച് 20 ന് ദുബായിൽ നിന്ന് വന്ന ഇരിവേരി സ്വദേശിയായ 25കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: