Covid-19 ഭാഗമായി ചക്കരക്കൽ പട്ടണത്തിൽ കർശ്ശന നിയന്ത്രണങ്ങൾ


എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.സി.മോഹനൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ സി. ഐ. എം.വി.ദിനേശൻ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. ലക്ഷ്മി, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേശൻ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചക്കരക്കൽ യൂണിറ്റ് സെക്രട്ടറി ബി.സുഭാഷ്, ചക്കരക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പ്രേമരാജൻ, തുടങ്ങിയവരുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ, ചക്കരക്കൽ കോയ്യോട് റോഡ് വരെയും, മുഴപ്പാല ബാലേട്ടന്റെ കട വരെയും, അഞ്ചരക്കണ്ടി റോഡ് മഹൽ മാർബിൾ വരെയും, വെള്ളച്ചാൽ റോഡ് ഗോകുലം കല്യാണമണ്ഡപം വരെയും എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ട് പഴം, പച്ചക്കറി, സ്റ്റേഷനറി, അനാദി, മുതലായവ ഹോം, ഷോപ്പ്, ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് തീരുമാനമായി. ബേക്കറികൾക്ക് ചെറിയൊരു സാവകാശം നൽകിയിട്ടുണ്ട്. 20.4.20മുതൽ 23.4.20വരെ രാവിലെ 7മണി മുതൽ ഉച്ചക്ക് 1മണി വരെ മാത്രം സ്റ്റോക്ക് കാലിയാകുന്നതുവരെ ബേക്കറി കടകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ അനാവശ്യമായി റോഡിലിറങ്ങുന്ന ആളുകൾക്കും, വാഹനങ്ങൾക്കുമെതിരെ കർശന ശിക്ഷ നടപടി ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: