കേരളം ലോക്ക് ഡൗണിലെ ഇളവുകൾ തിരുത്തും; നടപടി കേന്ദ്രത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ

നിലവിൽ ലോക്ക് ഡൗണിൽ നൽകിയിരിക്കുന്ന ഇളവുകൾ തിരുത്താൻ തീരുമാനിച്ച് കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇളവുകൾ പിൻവലിക്കാൻ കേരളം തീരുമാനിച്ചത്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടാകില്ല. ബാർബർ ഷോപ്പുകൾ തുറക്കാനുള്ള അനുമതിയും പിൻവലിക്കും.

മെയ് മൂന്ന് വരെ ലോക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് നടപടി. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന് ഈ വിഷയത്തില്‍ ഒറ്റയ്ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോട്ടില്‍ പറയുന്നുണ്ട്.

2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ നല്‍കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: