മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്

 കേരള തീരത്തു 2.5 -3 മീറ്റർ  ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന്  മുന്നറിയിപ്പ് . കൂറ്റൻ  തിരമാലകൾ (കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്)എന്നീ തീരപ്രദേശങ്ങളിൽ 21/4/2018  നു രാവിലെ 8.30 മണി മുതൽ 22/4/ 2018 രാത്രി 11.30 മണി വരെ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.

മീൻപിടുത്തക്കാരും  തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക .

1 . *വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .*

2 . *തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്.*

3 . *ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്*

4 . *തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് .*

5. *ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക*

6 . *ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.*

ഫിഷറീസ് കൺട്രോൾ റൂം നമ്പർ: 0497 2732487

ഫിഷറീസ് വകുപ്പ്, കണ്ണൂർ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: