നവീകരിച്ചകോളാരി ലിവാഉൽ ഹുദാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: നവീകരിച്ച കോളാരി ലിവാ ഉൽ ഹുദാ ജുമാമസ്ജിദ് സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബുബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. എം. അസൈനാർ ഹാജി അധ്യക്ഷനായി, കൗസർ സഖാഫി പന്നൂർ മുഖ്യ പ്രഭാഷണം നടത്തി.അഷ്റഫ് സഖാഫി കടവത്തൂർ, അഷ്റഫ് സഖാഫി കാടാച്ചിറ, അബൂബക്കർ മൗലവി ഏളന്നൂർ, യൂസഫ് മുസ്ല്യാർ, കെ.എം.അബ്ബാസ് സഖാഫി, സലിം അമാനി, ഇബ്രാഹിം മാസ്റ്റർ, റഫീക്ക് കോളാരി, കെ.ഹക്കിം എന്നിവർ സംസാരിച്ചു.