മാഹി പൂഴിത്തലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു . നിരവധി പേർക്ക് പരിക്ക്

മാഹി : മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് പോന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത് .

ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസപെട്ടു.
പരിക്കേറ്റവരെ മാഹി ഗവ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട് .
55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്
മാഹി, ചോമ്പാല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂർ നിന്ന് കോഴിക്കോട് വഴി പോകുന്നവർ ചൊക്ലി വഴി തിരിച്ചു പോവേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: