2860 പേക്കറ്റ് നിരോധിത പുകയില
ഉത്പന്നങ്ങൾ പിടികൂടി

മട്ടന്നൂർ: ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ, ഇരിട്ടി എക്സൈസ്
റെയിഞ്ച്, കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാത്രി മുഴുവൻ നടത്തിയ വാഹന പരിശോധനയിൽ 2860 പായ്ക്കറ്റ് (38 കിലോ) പുകയില ഉത്പന്നങ്ങളുമായി ഇരിവേരി സ്വദേശി സി.കെ.ഹാരിസ് എന്നയാളെ പിടികൂടി. കർണാടകയിൽ നിന്നും യാത്രാ ബസിൽ പാർസലായി കടത്തിയ പുകയില
ഉത്പന്നങ്ങളാണ് പിടികൂടിയത്. പരിശോധനയിൽ ഇരിട്ടി ഇൻസ്പെക്ടർ സി.
രജിത്ത്,കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ കെ ഷാജി,പ്രിവന്റീവ്
ഓഫീസർമാരായ കെ.ഉത്തമൻ, പി.സി. വാസുദേവൻ, കെ.ജി.മുരളി
ദാസ്,പി.വി. വത്സൻ (ഗ്രേഡ്),സിവിൽ എക്സൈസ് ഓഫീസർമാരായ
ബെൻഹർ കോട്ടത്തുവളപ്പിൽ, എ.കെ.റിജു, സി. ഹണി.പി.ആദർശ് ,
കെ.സിനോജ് എന്നിവരും പങ്കെടുത്തു.