കണ്ണൂർ നഗരത്തിന്റെ പിന്തുണ ഉറപ്പിച്ച് സതീശന്‍ പാച്ചേനിയുടെ പര്യടനം.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെ സ്പന്ദനങ്ങളറിയുന്ന സതീശന്‍ പാച്ചേനിയുടെ കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണം നഗരത്തിന്റെ പിന്തുണ ഉറപ്പിച്ച് ആവേശകരമായി തീർന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് പ്രചരണം കടന്നു ചെന്നതോടെ നാടും നഗരവും ഹൃദയപൂര്‍വ്വം പാച്ചേനിക്ക് വരവേല്‍പ്പ് നല്‍കുകയാണ്.

അതിരാവിലെ കാല്‍നടയായി പാര്‍ട്ടി പ്രവര്‍ത്തകരുമൊന്നിച്ച് ഭവനസന്ദര്‍ശനം നടത്തുന്ന പ്രചരണരീതിയാണ് പാച്ചേനി സ്വീകരിച്ചത്. ഓരോ പ്രദേശത്തും എത്തുമ്പോഴും ഹൃദ്യമായസ്വീകരണമാണ് ലഭിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ വികസന വിരുദ്ധതക്കും യുവാക്കളോട് സര്‍ക്കാര്‍ കാണിച്ച അനീതിയും തുറന്ന് കാട്ടിയുള്ള ഹൃസ്വ വിവരണവും അതിനോടുള്ള പ്രതികരണവും കേട്ടുള്ള പാച്ചേനിയുടെ ശൈലി ഏറെ ശ്രദ്ധേയമായിരുന്നു. ഭരണവിരുദ്ധ വികാരം നിലനില്ക്കുന്ന ഒരു സാഹചര്യത്തില്‍ നിരന്തരം വീടുകളില്‍നിന്ന് സര്‍ക്കാറിനെതിരെയുളള പരാതികളാണ് വീട്ടമ്മമാര്‍ ഉന്നയിക്കുന്നത്. വീടുക‍ളിൽ നിന്നും പറയുന്ന പരാതികളും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നും നിങ്ങളാണ് ഞങ്ങളുടെ കരുത്തെന്നും അധികാരത്തിൽ എത്തിയാൽ പ്രയാസങ്ങൾ എല്ലാം പരിഹരിക്കാമെന്ന് പാച്ചേനി മറുപടി പറഞ്ഞ് വോട്ടുറപ്പിച്ച് മുന്നേറുന്നത് ജനം ആവേശത്തോടെ ഏറ്റെടുക്കുകയാണ്.

ഇന്നലെ കാലത്ത് 7 ന് തളാപ്പ് ഹൃദയാരാമില്‍ നിന്നുമാണ് പര്യടനത്തിന് തുടക്കംകുറിച്ചത്.
മോണ്ടിസൊറി കോണ്‍വെന്റ്, സെന്റ് തെരാസസ്സ് കോണ്‍വെന്റ്, സെന്റ് മൈക്കിള്‍സ് കോണ്‍വെന്റ്, പുഴാതി ഹൗസിങ്ങ് കോളനി,താവക്കര സ്‌നേഹാലയം ബേങ്ക് റോഡ് വഴി ഹാജിറോഡ്(മാര്‍ക്കറ്റ്) തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. മാര്‍ക്കറ്റിലെത്തിയ പാച്ചേനിയെ വ്യാപാരികളും ഇവിടെ എത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരും തങ്ങള്‍ അനുഭവപ്പെടുന്ന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടുകയുണ്ടായി. തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പ് നല്‍കിയാണ് അവിടെനിന്നും യാത്രതിരിച്ചത്.പാച്ചേനിയോടൊപ്പം നേതാക്കളായ കെ പ്രമോദ്,സി.ടി.ഗിരിജ, റിജില്‍ മാക്കുറ്റി,അമൃത രാമകൃഷ്ണന്‍,അഡ്വ. ലിഷ ദീപക്ക് അമര്‍നാഥ്, ഷിബു ഫെര്‍ണ്ണാണ്ടസ്,രാഗേഷ് ആയിക്കര,കെ.വി അബ്ദുള്‍ റസാഖ്,കെ.മണിശന്‍ തുടങ്ങിയവരുണ്ടായിരുന്നു.

ഉച്ചതിരിഞ്ഞ് കണ്ണൂര്‍ ഈസ്റ്റ് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. 3 മണിക്ക് ശ്രമിക്ക് ഭവൻ പരിസരത്ത് വച്ച് മേയർ അഡ്വ. ടി ഒ മോഹനൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉരുവച്ചാൽ കിണർ, അണ്ടത്തോട് ജംഗ്ഷൻ,ബദരിയാ പള്ളി പാമു കോർട്ടേഴ്സ് ജംഗ്ഷൻ, വെറ്റിലപ്പള്ളി കാദർക്ക കട, മരക്കാർകണ്ടി ജംഗ്ഷൻ, കുറുവ റോഡ് ജംഗ്ഷൻ, മൈതാനപ്പള്ളി കോളനി
തയ്യിൽ ജംഗ്ഷൻ, നീർച്ചാൽ പാലം,മുക്കടവ് ലീഗ് ഓഫീസ് പരിസരം,ആയിക്കര പാലം,ചിറക്കൽക്കുളം,
സിറ്റി ജുമാ മസ്ജിദ്, കൊച്ചിപ്പള്ളി,കൊടപ്പറമ്പ് ലീഗ് ഓഫീസ് പരിസരം, കൊടപ്പറമ്പ് ഫ്ളാറ്റ് പരിസരം, നീർച്ചാൽ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ സിറ്റിയിൽ പര്യടനം സമാപിച്ചു.

നേതാക്കളായ കെ പ്രമോദ്, സി. സമീർ, ഷെഫീഖ്. പി. പി. സുരേഷ്ബാബു എളയാവൂർ
റഷീദ് കവ്വായി , പി.മാധവൻ മാസ്റ്റർ, മീര വത്സൻ ,ടി. എ. തങ്ങൾ, പി
മുഹമ്മദ്‌ ഷമ്മാസ് ,റിബിൻ ആസിമ സി. എച്ച്. അഡ്വ.കെ.വി അബ്‌ദുൾ റസാഖ്,അൽത്താഫ് മാങ്ങാടൻ,മുസ്‌ലിഹ് മഠത്തിൽ തുടങ്ങിയർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: