എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ശനിയാഴ്ച കാഞ്ഞിരോട് നിന്ന് പര്യടനം

കണ്ണൂർ:കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ശനിയാഴ്ച കാഞ്ഞിരോട് നിന്ന് പര്യടനം തുടങ്ങി. തലമുണ്ട, മുണ്ടേരിമെട്ട, കോളിമൂല തുടങ്ങിയ മേഖലകളിലും വോട്ടർമാരെ കണ്ടു. വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു. കാഞ്ഞിരോട് നെഹർ കോളേജിലെ വിദ്യാർത്ഥികളുടെ കൂടെ ശുചീകരണ പ്രവർത്തനത്തിലും കടന്നപ്പള്ളി പങ്കാളിയായി.
എൽഡിഎഫ് നേതാക്കളായ കെ കെ ദീപേഷ്, എ പങ്കജാക്ഷൻ, പി കെ രാഘവൻ, കെ വി ബാബു, എൻ ബാലകൃഷ്ണൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ 7.30 മുതൽ 1.30 വരെ വലിയന്നൂർ, പള്ളിപ്രം മേഖലകളിലും 2.30 മുതൽ 4 വരെ സിറ്റി മേഖലകളിലും പര്യടനം നടത്തും. തുടർന്ന് എളയാവൂർ, എളയാവൂർ സൗത്ത് ഭാഗത്തെ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: