മാറ്റത്തിന് ഒരു വോട്ടഭ്യർത്ഥിച്ച് കെ വി സുമേഷിന്റെ പൊതുപര്യടന പരിപാടി ആരംഭിച്ചു.

കണ്ണൂർ: മാറ്റത്തിന് ഒരു വോട്ടഭ്യർത്ഥിച്ച് കെ വി സുമേഷ് .പൊതുപര്യടന പരിപാടിയുടെ ആദ്യദിനമായ ശനിയാഴ്ച  സ്നേഹാർദ്രമായ സ്വീകരണമാണ് മണ്ഡലത്തിലെ  വിവിധ മേഖലകളിൽ നിന്നും ലഭിച്ചത്. എൽഡിഎഫ്സർക്കാർ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും

പുതിയ   പ്രകടന പത്രികയെ കുറിച്ചും ജനങ്ങളുമായി സംവദിച്ചു. കേരള ചരിത്രത്തിലാദ്യമായി ഭരണതുടർച്ചയുണ്ടാകുമ്പോൾ അഴീക്കോടും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് വോട്ടർമാർ നൽകുന്നത്.

   നരയൻകുളം, പുതിയകുളം, മോറോന്നുമ്മൽ, അരോളി, ടോൾ ബൂത്ത്, മൂപ്പൻപാറ, ഡബ്ല്യുഐപി, കടവ്, ടാക്‌സിസ്റ്റാന്റ്, അരയാല,  കല്ലൂരി, പാറക്കൽ, ബിടിആർ മന്ദിരം, കരിമ്പന, വിളക്കണ്ടം എന്നിവിടങ്ങളിൽആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ കെ വി സുമേഷ് സ്വീകരണത്തിന് നന്ദിപറഞ്ഞു കൊണ്ട് കേരളത്തിന്റെ വികസന തുടർച്ചയ്ക്കായ് വോട്ടഭ്യർത്ഥിച്ചു. എൽഡിഎഫ് നേതാക്കളായവയക്കാടി ബാലകൃഷ്ണൻ, കാടൻ ബാലകൃഷ്ണൻ, സി സ്വപന്, ഒഎസ് മോളി, പി രമേഷ്ബാബു തുടങ്ങിയവർവിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

  ഞായറാഴ്ച രാവിലെ 8ന് പള്ളിക്കുന്നുമ്പ്രം, 8.30 മൈലാടത്തടം, 9 ചക്കരപ്പാറ, 9.30 ആറാംകോട്ടം, 10 തെക്ക്ഭാഗം, 10.30 നീർക്കടവ്, 11 അരയാക്കണ്ടിപാറ, 3 മരക്കുളം, 3.30 തളാപ്പ് സെന്റർ, 4 പുഞ്ചിരിമുക്ക്, 5 കൊക്കേൻപാറ ട്രാൻസ്‌ഫോർമർ, 5.30 കൊക്കേൻപാറ, 6 കുന്നാവ് മുച്ചിലോട്ട്കാവ്, 6.30 പള്ളിയത്ത് മുക്ക്, 7 പൊടിക്കുണ്ട് ലക്ഷം വീട് കോളനി.(സമാപനം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: