വഴി തര്‍ക്കത്തിനിടെ തലക്കടിയേറ്റു; യുവാവിന് ഗുരുതരം 

പരിയാരം: വര്‍ഷങ്ങളായി പൊതു വഴിയായി ഉപയോഗിച്ചുവന്ന വഴി ഒരു സംഘം ജെ.സി.ബി ഉപയോഗിച്ച് കിടങ്ങുണ്ടാക്കി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ തലക്കടിയേറ്റ് യുവാവിന് ഗുരുതരം. ഇരിട്ടി വിളമന കരിമണ്ണര്‍ സ്വദേശി നാരായണന്‍ നായരുടെ മകന്‍ പാക്കണി ഹൗസില്‍ പ്രമോദി(41)നാണ് സാരമായി പരിക്കേറ്റത്. ഇയാളെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിളമനയിലെ മൂന്നോളം വീട്ടുകാര്‍ 30 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന വഴിയാണ് ശ്രീജേഷ്, ചന്ദ്രന്‍ എന്നിവര്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് വഴി തടസപ്പെടുത്തിയത്. തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാരുമായി വാക്കേറ്റമുണ്ടായതോടെ സംഘര്‍ഷത്തിനിടെയാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇരിട്ടി പോലിസ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രമോദില്‍ നിന്നും മൊഴിയെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: