ഹൈടെക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍മാര്‍ക്കായി വിവിധ ആപ്പുകള്‍നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനും വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനുമായി വിവര സാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സേവനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനുള്ള വോട്ടര്‍ ഹെല്‍പ് ലൈന്‍, പെരുമാറ്റച്ചട്ട സംഘനങ്ങള്‍ അധികാരികളെ അറിയിക്കാനുള്ള സിവിജില്‍, ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന പി ഡബ്ലു ഡി എന്നീ മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.

വോട്ടര്‍ വിവരങ്ങളറിയാന്‍ വിവിഐപി
പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് വോട്ടര്‍ വെരിഫിക്കേഷന്‍ ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രം അഥവാ വിവിഐപി. വോട്ടര്‍പട്ടിക സംബന്ധിച്ച ഏത് വിവരങ്ങള്‍ക്കും 1950 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇതിന് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് കേന്ദ്രീകരിച്ച് 18004251965 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നു്.

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്
വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ഉാേ എന്ന് പരിശോധിക്കുന്നതിനും, പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനുമായി വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടു്. ബൂത്ത് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനും, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും വോട്ടര്‍ ഹെല്‍പ് ലൈനിലൂടെ സാധിക്കും.

ചട്ടലംഘനങ്ങള്‍ അറിയിക്കാന്‍ സിവിജില്‍
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സിവിജില്‍)ആപ്പ്. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങളോ ര് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയോ പകര്‍ത്തി സിവിജില്‍ ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുാകും. മറ്റു വ്യക്തിപരമായ പരാതികള്‍ സ്വീകരിക്കുന്നതല്ല.

ഭിന്നശേഷിക്കാര്‍ക്കായി പിഡബ്ല്യുഡി ആപ്പ്
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംരംഭമാണ് പിഡബ്ല്യുഡി മൊബൈല്‍ ആപ്പ്. ഭിന്നശേഷിക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിനും ഈ ആപ്പിലൂടെ സാധിക്കും. ഇതിനായി ആപ്പില്‍ പിഡബ്ല്യുഡി വോട്ടറാണെന്ന് ഭിന്നശേഷിക്കാര്‍ ആദ്യം മാര്‍ക്ക് ചെയ്യണം. ആപ്പിലെ ബൂത്ത് ലൊക്കേറ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ടൈപ്പ് ചെയ്താല്‍ ബൂത്തിന്റെ ലൊക്കേഷന്‍ അറിയാനാകും. ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എളുപ്പത്തില്‍ രേഖപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനവും ആപ്പ് വഴി ലഭ്യമാക്കാനാവും.

കാന്‍ഡിഡേറ്റ് ആപ്പ്
സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം അവയുടെ നില പരിശോധിക്കുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് കാന്‍ഡിഡേറ്റ് ആപ്പ്. നോമിനേഷന്‍ സ്റ്റാറ്റസ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനുമതി അപേക്ഷകള്‍ എന്നിവ ഇതിലൂടെ സ്ഥാനാര്‍ഥിക്ക് അറിയാനാകും.

എന്‍കോര്‍ നോഡല്‍ ആപ്പ്
നോഡല്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, മൈക്ക്, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിനായാണ് എന്‍കോര്‍ നോഡല്‍ ആപ്പ് തയ്യാറാക്കിയത്. ഒടിപി അടിസ്ഥാനമാക്കിയാണ് നോഡല്‍ അപ്ലിക്കേഷന്‍ ലോഗിന്‍. പൊലീസ് നോഡല്‍ ഓഫീസര്‍മാര്‍ക്ക് പെര്‍മിഷന്റെ ഭാഗമായുള്ള എന്‍ഒസി നല്‍കാന്‍ ഇതിലൂടെ സാധിക്കും.

വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്
പോളിങ് ശതമാനം വേഗത്തില്‍ അറിയുവാനായാണ് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് രൂപകല്‍പന ചെയ്തത്. പൗരന്മാര്‍ക്ക് ആകെ വോട്ടിംഗ് ശതമാനവും സംസ്ഥാന/ജില്ലാ/മണ്ഡലം തലത്തിലുള്ള പ്രത്യേകം വോട്ടിംഗ് ശതമാനവും ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും. ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ജി മെയില്‍, വാട്സ് ആപ്പ് കോാക്ടിലുള്ളവര്‍ക്ക് പോളിംഗ് ശതമാനം പങ്കുവയ്ക്കാനും ഈ ആപ്പ് വഴി സാധിക്കും.

ഒബ്സര്‍വര്‍ ആപ്പ്
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്ന ആപ്പാണ് ഒബ്സര്‍വര്‍ ആപ്പ്. ജനറല്‍, പൊലീസ്, എക്സ്പെന്‍ഡീച്ചര്‍ നിരീക്ഷകര്‍ക്ക് അവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒബ്സര്‍വര്‍ ആപ്പില്‍ രേഖപ്പെടുത്താനാകും. നിരീക്ഷകന് ചുമതലയുള്ള നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ അവരുടെ മൊബൈലില്‍ ലഭിക്കും. കൂടാതെ എല്ലാ അറിയിപ്പുകളും യോഗ വിവരങ്ങളും മണ്ഡലം സംബന്ധിച്ച വിശദാംശങ്ങളും അപ്ലിക്കേഷനില്‍ ലഭ്യമാണ്. ഇതിന് പുറമെ സിവിജില്‍ കേസുകള്‍, ഫ്ളൈയിംഗ് സ്‌ക്വാഡ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും ഒബ്സര്‍വര്‍ ആപ്പില്‍ ലഭ്യമാകും.

പോള്‍ മാനേജര്‍
പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും, ഓരോ മണിക്കൂറികളിലുമുള്ള വോട്ടര്‍ ടേണ്‍ ഔട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള അപ്ലിക്കേഷനാണ് പോള്‍ മാനേജര്‍. ഇത്തരത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ആര്‍ഒ, ഡിഇഒ, സിഇഒ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കും മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്നത് മുതല്‍ തിരിച്ച് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള സമയത്തിനിടയില്‍ 21 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിലൂടെ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്.

എലി ട്രെയ്സസ്
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ നീക്കങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ജിപിഎസ് അധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷനാണ് എലി ട്രെയ്സസ്. സെക്ടര്‍ ഓഫീസര്‍, ഫ്ളൈയിംഗ് സ്‌ക്വാഡ്, പൊലീസ് ഓഫീസര്‍ എന്നിവരുടെ ചലനം ട്രാക്ക്് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓഫീസര്‍, സിഇഒ, ഡിഇഒ, ആര്‍ഒ, എന്നീ തലങ്ങളിലുള്ളവര്‍ക്കും ആപ്പ് നിരീക്ഷിക്കാം.

മത്ദാന്‍ ആപ്പ്
തപാല്‍ വോട്ടുമായി ബന്ധപ്പെട്ട ഫോം 12, ഫോം 12 ഡി എന്നിവയുടെ വിതരണം, സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായാണ് മത്ദാന്‍ ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

സുവിധ ആപ്ലിക്കേഷന്‍
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായാണ് സുവിധ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ പ്രതിനിധിക്കോ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിക്കോ ഇലക്ഷന്‍ ഏജന്റിനോ സ്ഥാനാര്‍ഥിക്ക് വേി ഓണ്‍ലൈനായി ഇതുവഴി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പ്രചരണത്തിന്റെ ഭാഗമായുള്ള അനുമതികള്‍ക്കുള്ള അപേക്ഷകള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരും സുവിധ അപ്ലിക്കേഷന്‍ വഴിയാണ് സമര്‍പ്പിക്കേത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: