വീട്ടമ്മയെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍; രേഖാചിത്രം പുറത്തുവിട്ടു പോലീസ്
അഴിയൂര്‍ കല്ലാമലയില്‍ വീട്ടമ്മയെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍. ഇവ ശേഖരിച്ച പോലീസ് രേഖാചിത്രം തയ്യാറാക്കി പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിതാന്വേഷണത്തിലാണ്.
സിസിടിവി ദൃശ്യത്തിൽ നിന്ന് തയ്യാറാക്കിയ രേഖാചിത്രത്തിലെ പ്രതികളെ തിരിച്ചറിയുന്നവര്‍ എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്നു പോലീസ് അറിയിച്ചു.
📱ഡിവൈഎസ്പി:: 9497990123, സിഐ ചോമ്പാല: 9497947239, എസ്ഐ: 9497980802.