ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരണപ്പെട്ടു

നീലേശ്വരം : അസുഖത്തെ തുടർന്ന്ചി കിത്സയിലായിരുന്ന ഒന്നരവയസുകാരി മരണപ്പെട്ടു . പടിഞ്ഞാറ്റം കൊഴുവൽ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന പിലിക്കോട് സ്വ ദേശിയും കാഞ്ഞങ്ങാട് കെ . എസ്.ഇ.ബിയിലെ എഞ്ചിനീയറുമായ ശ്യാംപ്രസാദിന്റെ യും നീലേശ്വരം തെരുവിലെ സിൽജയുടെയും ഒന്നരവയസുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരണപ്പെട്ടത് . പ്രസവിച്ചയുടൻ തന്നെ കുട്ടിക്ക് രോ ഗലക്ഷണമുണ്ടായിരുന്നു . മംഗലാപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് വിധേയമാക്കിയെങ്കിലും തലച്ചോറിൽ ഫംഗസ് ബാധിക്കുന്ന ലോകത്ത് തന്നെ കാണപ്പെടുന്ന അപൂർവ്വമായ രോഗമാണ് കുട്ടിക്ക് ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: