തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല; പത്രിക തള്ളി, ഡമ്മി സ്ഥാനാര്‍ത്ഥിയുടേതും

കണ്ണൂർ: തലശ്ശേരിയിലും ദേവികുളത്തും എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. തലശ്ശേരിയിലെ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.

പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് കാരണം. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് എൻ ഹരിദാസ്. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാർഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥില്ലാതായി. 2016-ൽ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവൻ നേടിയത്.

ദേവികുളത്ത് എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാർഥിയുടെ പത്രികയും തള്ളി. എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആർ.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂർണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടർ പത്രിക തള്ളിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: