വോട്ടേഴ്സ് ബോധവൽക്കരണം: ദീപം തെളിയിച്ച് നഴ്സിംഗ് വിദ്യാർഥികൾ

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഴീക്കോട് നിയോജക മണ്ഡലത്തിൽ സമ്മതിദായകർക്കുള്ള ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻ്റെ ഭാഗമായി ജനാധിപത്യ ദീപം തെളിയിച്ചു. പുതിയതെരുവിൽ കണ്ണൂർ നഴ്സിംഗ് സ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ജനാധിപത്യ ദീപം തെളിയിക്കൽ സംഘടിപ്പിച്ചത്. പരിപാടി എഡിഎം ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയമസഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസർ കെ വി രവിരാജ് അധ്യക്ഷനായി. സ്വീപ് നോഡൽ ഓഫീസർ കെ ശ്രീജേഷ്, പി എം ലതാദേവി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: