ജനകീയ ചെറുത്തുനില്‍പ്പിലൂടെ ആര്‍എസ്എസിനെ പരാജയപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കും: എ അബ്ദുല്‍ സത്താര്‍

കണ്ണൂര്‍: രാജ്യത്തിന്റെ പൊതുശത്രുവായ ആര്‍എസ്എസ് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിച്ച് മുസ് ലിം വിരുദ്ധ കലാപത്തിനും ന്യൂനപക്ഷ വേട്ടയ്ക്കും ആഹ്വാനം ചെയ്യുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെ പരാജയപ്പെടുത്താനുള്ള ജനകീയ ചെറുത്തുനില്‍പിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി കെ ലത്തീഫ്, സോണല്‍ പ്രസിഡന്റ് എം പി റഷീദ്, ജില്ലാ സെക്രട്ടറിമാരായ അനസ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: