തളിപ്പറമ്പ് നഗരം ഇനി 53 ക്യാമറകളുടെ നിരീക്ഷണത്തിൽ

തളിപ്പറമ്പ് : നഗരസഭയിലെ തിരക്കേറിയ ഭാഗങ്ങളിലും പ്രധാന കവലകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ഇവ പ്രവർത്തനവും തുടങ്ങി.
35 ലക്ഷം രൂപ ചെലവിൽ 53 ക്യാമറകളാണ് തളിപ്പറമ്പ് നഗരത്തിലെ റോഡരികിലുള്ളത്. ബസ് സ്റ്റാൻഡ്, ന്യൂസ് കോർണർ കവല, ഏഴാംമൈൽ, ചിറവക്ക്, കപ്പാലം, മന്ന കവല, താലൂക്ക് ആസ്പത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകളുള്ളത്. നഗരസഭാ ഓഫീസിലും പോലീസ് സ്റ്റേഷനിലുമാണ് നിരീക്ഷണകേന്ദ്രം. കുറ്റകൃത്യങ്ങൾ തടയാനും മറ്റ് പ്രതികളെ മനസ്സിലാക്കാനും ഈ ക്യാമറകൾ പോലീസിനും സഹായകരമാകും.
മാസങ്ങൾക്കുമുൻപ് തന്നെ ഇവ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചുവെങ്കിലും വിവിധ സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: