രാജ്യത്ത് കോവിഡ് മരണം അഞ്ച്; മരിച്ചത് ഇറ്റാലിയൻ പൗരൻ

0

രാജ്യത്ത് കോവിഡ് മരണം അഞ്ചായി. രാജസ്ഥാനിലെ ജയ്പൂരില്‍ ചികില്‍സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും നിരീക്ഷണത്തിലാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 201 ആയി.

അതിനിടെ ദുബായില്‍ നിന്ന് എത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് അതീവജാഗ്രത. കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍എമാര്‍ നിരീക്ഷണത്തിലാണ്. എന്‍.എ നെല്ലിക്കുന്നിനും എം,സി കമറുദീനും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ദുബായിലെ നൈഫ് മേഖലയില്‍ നിന്നും ഉംറ കഴിഞ്ഞ് സൗദിയില്‍ നിന്നും എത്തിയവര്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കാസര്‍കോട് കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading