കോവിഡ് വ്യാജപ്രചാരണം തടയണം; അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ ARTICLE by ശംസീർ ചാത്തോത്ത് ചെറുവാഞ്ചേരി

കോവിഡ്-19 വ്യാപനം, ലോകോത്തര രാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ മറുതലക്ക് നിന്നുകൊണ്ടുള്ള കൊഞ്ഞനം കുത്തലും പരിഹസ്യവും നാടിനെ ഏറെ സങ്കടപെടുത്തുന്നു. തൊഴില്ലായ്മയിൽ നിന്ന് കരകേറാൻ, പിറന്ന നാടും മണ്ണും കുടുംബവും ഉറ്റമിത്രങ്ങളേയും മറന്ന് പ്രവാസലോകത്ത് കഴിയുന്നവർക്ക് കോവിഡ്-19 ന്റെ വ്യാപനം ഏറെ ആശങ്കയിലാക്കുന്നുണ്ട്. പ്രവാസ ലോകത്ത് ജോലിയും കൂലിയുമില്ലാതെ ഈ രോഗത്തെ ഭയന്നിരിക്കുന്നവരേറെയാണ്. ഒന്നിച്ചു നിർത്തേണ്ട സാഹചര്യത്തിൽ മറുനാട്ടിൽ കുടിയേറിയവരെ വ്യാജസന്ദേശങ്ങൾ വഴി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ല. അത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും നിയമ നടപടികൾക്ക് വിട്ടുകൊടുത്ത് തക്കതായ ശിക്ഷ
വാങ്ങി കൊടുക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്തമായിയെടുക്കണം. ഭീതി പടർന്നുപിടിക്കുന്ന ഈ ഘട്ടത്തിൽ സാമൂഹ്യ സാംസ്ക്കാരിക മേഘലയിലുള്ളവർ കാര്യക്ഷമതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ആർക്കും ഒഴിഞ്ഞു മാറാൻ കഴിയുന്ന ഒന്നല്ല ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്നത്. രോഗമുള്ളവരും,രോഗ
ലക്ഷണങ്ങൾ കണ്ടുവരുന്നവരും,രോഗം ഇല്ലാത്തവരും എല്ലാവരും കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും നീങ്ങുകയും വേണം.

തുടർച്ചയായുള്ള രണ്ട് പ്രളയങ്ങൾ ഒത്തൊരുമയോടെ അതിജീവിച്ചവരാണ് നമ്മൾ കേരളീയർ. ജാതിമത ഭേതമന്യേ പ്രളയത്തെ അതിജീവിച്ച നമ്മൾ ഇതിനെയും ഒറ്റകെട്ടായി പൊരുതി തോൽപ്പിക്കും. പ്രവാസികളിൽ അതികവും ഒരു വിഭാഗക്കാരാണെന്ന തരത്തിൽ അവരെ ഒറ്റപ്പെടുത്താൻ നടത്തുന്ന ചിലരുടെ കുതന്ത്രനീക്കങ്ങൾ നാടിനെ നാശത്തിലെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്നൊരു വോയിസ് കേൾക്കാനിടയായി ചെറുവാഞ്ചേരിയിലേ രണ്ട് കാക്കാമാർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ടെന്ന തരത്തിൽ, ആ
പ്രയോഗത്തിൽ തന്നെ വലിയ അപകടം മണക്കുന്നു.
ജനങ്ങളെ രണ്ടു തട്ടിലാക്കാൻ ശ്രമിക്കുന്ന വിഘടനവാദികളെ നമ്മൾ തിരിച്ചറിയണം. ഇത്തരക്കാരാണ് നമ്മുടെ നാടിന്റെ വലിയ ശാപം. ദുരന്തങ്ങൾ പതിവാകുന്ന ഈ കാലഘട്ടത്തിൽ പോലും മനുഷ്യരെ തിരിച്ചറിയാത്ത, മൃഗങ്ങളേക്കാൾ അധപതിച്ചു പോകുന്ന ചിലരെ നമ്മൾ എന്നെന്നേക്കുമായി മാറ്റി നിർത്തേണ്ടതുണ്ട്.

രോഗം മറച്ചു വെക്കുന്നത് കുറ്റകരമാണെങ്കിൽ രോഗം സ്ഥിതീകരിച്ചിട്ടില്ലാത്തവരെ രോഗിയാക്കുന്നതും കുറ്റകരമാണ്. ജനങ്ങളിൽ ഭീതി പടർത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾ കുറ്റകരമാണെന്ന് ആർക്കാണറിയാത്തത് എന്നിട്ടും ഇവരിത് തുടരുന്ന് പോരുന്നുണ്ടെങ്കിൽ അർഹിച്ച ശിക്ഷ ലഭിക്കാത്തതിനാലാണ്. 20/03 പോസ്റ്റ് ടൈം 7 Am വരെ ചെറുവാഞ്ചേരിയിൽ ആരിലും രോഗം സ്ഥിതീകരിച്ചിട്ടില്ല എന്നത് സത്യമാണ്. രോഗം ആരുടേയും കുറ്റമല്ല ഇന്ന് എനിക്കാണെങ്കിൽ നാളെയത് മറ്റാർക്കുമാവാം. അതിന്റെ പേരിൽ ഒരു സമൂഹത്തെയോ സമുദായത്തെയോ കുറ്റം പറയാനോ അവരെ മറ്റുപേരുകളാൽ പരിഹസിച്ച് ആക്ഷേപിക്കാനോ തയ്യാറാവരുത്. സ്ഥിതീകരിച്ച രോഗികളെ കാര്യക്ഷമതയോടും, പക്ക്വതയോടും ഇടപെട്ട് കൈകാര്യം ചെയ്യാൻ ഇന്ന് ഫസ്റ്റ് ക്‌ളാസ് ഗവൺമെന്റും ഇന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ആരോഗ്യവകുപ്പുമുണ്ട്. മറുനാട്ടിൽ നിന്ന് വരുന്നവർ സർക്കാരിന്റെ ഉത്തരവ് അനുസരിക്കണം. നാട്ടിലെത്തിയാൽ മിനിമം 14 ദിവസമെങ്കിലും വീടിനുള്ളിൽ അടങ്ങിയൊതുങ്ങിയിരിക്കണം. അല്ലാത്തവരുണ്ടെങ്കിൽ അവരെ നിയമപാലകർക്ക് വിട്ടുകൊടുക്കണം. പ്രവാസികളായവർ സർക്കാരിന്റെ ഉത്തരവിനെ മാനിച്ച്
വ്യാപനം തടയാൻ ശ്രമിക്കുമ്പോൾ ആമ്പുലൻസോ,ഡോക്ടർമാരോ,ഉദ്യോഗസ്ഥരോ പരിശോധിക്കാൻ വീടുകളിൽ വന്നെന്നിരിക്കും അതുകണ്ട് നിങ്ങളവരെ രോഗിയാക്കി മുദ്രകുത്തി ജനങ്ങളിൽ ഭീതി പടർത്തരുത്. നമ്മളാണ് രോഗം പകർത്തുന്നത്. നമ്മൾ മാത്രമാണ് ഭീതിയുമുണ്ടാക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: