കോറോണ: ദേശീയ പാതയോരത്തെ മദ്യവിൽപന ശാല അടച്ചുപൂട്ടുക – എസ്ഡിപിഐ

പാപ്പിനിശ്ശേരി : കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പാപ്പിനിശ്ശേരി ദേശീയപാതയോരത്ത്‌ പ്രവർത്തിക്കുന്ന മദ്യവിൽപന ശാല അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാവ്വണമെന്ന് എസ്ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും വിവാഹത്തിനും മറ്റ്‌ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ബീവറേജിനു മുന്നിലെ ആൾക്കൂട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയാണു. മദ്യവിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കൾ ജനങ്ങളുടെ ജീവനു സർക്കാർ വില കൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിപി. ഹംസക്കുട്ടി, സി ഷഫീഖ്‌, ഷുക്കൂർ മാങ്കടവ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: