കോവിഡിൽ മരണം പതിനായിരം കടന്നു; മരണനിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി

ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 427പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്പെയിനില്‍ 831ഉം ആണ് മരണസംഖ്യ.

രാജ്യം മരണം രോഗബാധിതര്‍

ഇറ്റലി 3,405 1,035

ചൈന 3,248 80,967

ഇറാന്‍ 1,284 18,407

സ്പെയിന്‍ 831 18,077

ഫ്രാന്‍സ് 372 10,995

അമേരിക്ക 218 14,299

യു.കെ 144 3,269

ആകെ 10,048 2,45,612

ബ്രിട്ടനില്‍ മലയാളി നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു.

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി അടയ്ക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വരുന്ന രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും പോര്‍ച്ചുഗലില്‍ കോവിഡ് പടരുകയാണ്. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: