കാർ മറിഞ്ഞ് യുവാവ് മരിച്ചു :ഒരാൾക്ക് പരിക്ക്

നീലേശ്വരം :പരപ്പ കമ്മാടം ചിറ്റ വളവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. പെരിയങ്ങാനം കോളം കുളത്ത് കാക്കയിൽ നിസ്സാർ( 31 )മരണപ്പെട്ടത്. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു ഡൈവർ പ്രസാദിനെ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 60 എൻ 4234 നമ്പർ കാർ റോഡരികിലെ തെലുങ്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.വെള്ളരികുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: