ആ കരിങ്കല്ലുകൾക്ക് കൈകളുണ്ടായിരുന്നെങ്കിൽ

മലയാളി മനസ്സിനെ നൊമ്പരത്തിലാഴ്ത്തി കണ്ണൂർ തയ്യിലെ ഒന്നര വയസ്സുകാരൻ വിയാൻ . ജന്മം നൽകിയ അമ്മ തന്നെ മകനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയതിന്റെ വേദനയും , രോഷവും അടക്കാനായിട്ടില്ല പലർക്കും .

വിയാന്റെ ചിത്രം പങ്ക് വച്ചവരും , ആദരാഞ്ജലികൾ അർപ്പിച്ചവരും നിരവധിയാണ് . അതിൽ ഏറെ ശ്രദ്ധേയമായവിൽ ഒന്നാണ് സുനീഷ് പുളിക്കൽ എന്ന ചിത്രകാരൻ വരച്ച ഡിജിറ്റൽ പെയ്റ്റിംഗ് . ‘ ആ പാറക്കല്ലുകൾക്ക് കൈകളുണ്ടായിരുന്നെങ്കിൽ അവ കാക്കുമായിരുന്നില്ലേ ആ പൊന്നോമനയെ..‘ എന്ന അടിക്കുറിപ്പോടെയാണ് സുനീഷ് ചിത്രം പങ്ക് വച്ചിരിക്കുന്നത് .കരിങ്കല്ലുകൾക്കിടയിലേയ്ക്ക് വീഴാൻ തുടങ്ങുന്ന കുഞ്ഞും , താങ്ങാൻ എത്തുന്ന കൈകളുമാണ് ചിത്രത്തിൽ . ശരണ്യയെന്ന അമ്മയുടെ മനസ്സിനേക്കാൾ കട്ടി കുറഞ്ഞതാണ് കരിങ്കല്ലുകൾ എന്ന് സൂചിപ്പിക്കുന്ന ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത് .

‘ നീതി തൂങ്ങി ആടുന്നിപ്പഴും ‘ എന്ന അടിക്കുറിപ്പോടെ സുനീഷ് വരച്ച വാളയാർ സഹോദരികളുടെ ചിത്രവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു . ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളും സമൂഹം ഏറ്റെടുത്തിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: