ജനമനസ്സുണര്‍ത്തി മതനിരപേക്ഷ സംഗമങ്ങള്‍

കണ്ണൂര്‍: പ്രമുഖ സിപിഐ നേതാവും എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷിദിനത്തില്‍ സിപിഐയുടെ ആഭിമുഖ്യത്തില്‍ മതനിരപേക്ഷ സംഗമങ്ങള്‍ സംഘടിപ്പിച്ചു.

സിപിഐ മയ്യില്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പില്‍ ടൗണില്‍ നടന്ന മതനിരപേക്ഷ സംഗമം സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍മാസ്റ്റര്‍, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥന്‍ അധ്യക്ഷനായി. പി പി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: