കെഎസ്ടിപി റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണം : കോൺ

പാപ്പിനിശേരി : പാപ്പിനിശേരി പിലാത്തറകെഎസിപി റോഡിൽ അ ടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നു പാപ്പിനിശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം . സി . ദിനേശൻ അധികൃതരോട് ആവശ്യപ്പെട്ടു . റോഡ് ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ ഇപ്പോഴും പൂർത്തീകരിച്ചില്ല . ഇതുവരെയായി മുപ്പതോളം പേരുടെ മരണത്തിനിടയാക്കിയ കൊലയാളി റോഡിൽ ഇന്നലെ പാപ്പിനിശേരിയിലെ ഷമീമാണു മരിച്ചത് . തളിപ്പറമ്പ് വഴി പോകുന്ന വാഹനങ്ങൾ മുഴുവൻ ഈറോഡ് വഴിയാണു സർവീസ് നടത്തുന്നത് . അമിതവേഗതയും അപകടവും കാരണം രാവിലെയും വൈകുന്നേരവും വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെയാണു സ്കൂളിൽ എത്തിക്കുന്നത് .അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിലും കവലകളി ലും അടിയന്തിരമായും ഡിവൈഡറുകൾ സ്ഥാപിക്കണം . അമിതവേ ഗതയിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ ചിലയിടത്തു നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടും അപകടങ്ങൾ തുടർക്കഥയാവുകയാണ് . സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തന രഹിതമാ ണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: