മുല്ലക്കൊടി ആയാർമുനമ്പ് മന്ന മഖാം ഉറൂസ് 21 മുതൽ

തളിപ്പറമ്പ് : പ്രസിദ്ധമായ മുല്ലക്കൊടി ആയാർമുനമ്പ് മന്ന മഖാം ഉറൂസ് 21 , 22 , 23 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 21ന് ഉച്ചക്ക് ഒന്നിന് സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ ഉറൂസ് ഉദ്ഘാടനം നിർവഹിക്കും . തുടർന്ന് ഖത് മുൽ ഖുർആൻ , രാത്രി ഏഴിന് ദർശനം . രാത്രി 7 . 30 ന് നടക്കുന്ന സ്നേഹസംഗമം ജയിംസ് മാത്യു എം എൽ എ ഉദ്ഘാടനം ചെയ്യും . മുല്ലക്കൊടി മഹല്ല് ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് എം . അസൈനാർ അധ്യക്ഷത വഹിക്കും . മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി . ബാലൻ മുഖ്യാതിഥി ആയിരിക്കും . മുസ്തഫ സഅദി , പി . കെ . ഷെരീഫ് , കെ . സി . ഗണേശൻ , കെ . അ സൈനാർ , കെ . സി . സോമൻ നമ്പ്യാർ , പി . പി . സിദ്ദിക്ക് , കെ . സി . മഹേ ശൻ , പി . കെ . ബാബു , എം . ഷംനാദ് എന്നിവർ പ്രസംഗിക്കും . രാത്രി 8 . 30 ന് നിസാർ പട്ടുവം വീടെന്ന സ്വർഗം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും . 22 ന് രാത്രി ഏഴിന് മയ്യിൽ ഇശൽ വോയ്സിന്റെ ബുർദ മജ്ലിസ് , രാത്രി എട്ടിന് ഇസ് ലാമും കാരുണ്യവും എന്ന വി ഷയത്തിൽ ഹാഫിസ്തഅനകൊച്ചു കലിങ്ക് പ്രഭാഷണം നടത്തും . സമാപന ദിവസമായ 23ന് 12ന് തബർ റൂക്ക് അന്നദാനം വിതരണം . രാത്രി 8 . 30 ന് മുല്ലക്കൊടി മഹല്ല് ജമാഅത്ത് ഖത്തീബ് മുസ്തഫ സഅദി നേതൃത്വം നൽകുന്ന ഖത്തംദുഅ , കൂട്ടുപ്രാർത്ഥന . ഉറൂസി നെത്തുന്നവർ മഖാമിൽ എത്തിക്കുന്ന മധുര പലഹാരങ്ങളുടെ സൗ ജന്യ വിതരണവും ഉറൂദിവസങ്ങളിൽ നടക്കും . വാർത്താ സമ്മേ ളനത്തിൽ എം . അസൈനാർ , പി . കെ . ഷെരീഫ് , ഇ . കെ . നിഷാദ് , എം . ഷംനാദ് എന്നിവർ പങ്കെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: