കോയമ്പത്തൂര്‍ അപകടം; മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും

കോയമ്പത്തൂര്‍ – സേലം ബൈപ്പാസില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നറും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പന്ത്രണ്ടുപേരെ തിരിച്ചറിഞ്ഞു.

മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും.ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കാനത്തെ എന്‍ വി സനൂപ് (28) ആണ് മരിച്ചത്. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എന്‍.വി ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരി: സബിന

മരിച്ചവരില്‍ എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു- ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ് (33) എന്നിവരെയാണു തിരിച്ചറിഞ്ഞത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42) എന്നിവരും മരിച്ചു.

പരുക്കറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: