വേളം ശ്രീ മഹാഗണപതി ക്ഷേത്രം: ശിവരാത്രി ആഘോഷം ഫെബ്രുവരി 20-21 തീയതികളിൽ

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി ആഘോഷം ഫെബ്രുവരി 20-21 തീയതികളിലായി വിവിധ പരിപാടികളോടെ കൊണ്ടാടുന്നു. 20 ന് വൈകുന്നേരം 6 മണിക്ക് ഓട്ടൻതുള്ളലോടെയാണ് സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം. ആത്മീയാചാര്യൻ സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം ഈ വർഷത്തെ പ്രത്യേകതയാണ്. മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഏരിയാ കമ്മിറ്റി മെമ്പർ സതീഷ് ബക്കളം സമ്മേളനം ഉൽഘാടനം ചെയ്യും. രാത്രി 8 മണിക്ക് പ്രസാദ സദ്യ……..21 ന് രാവിലെ ശിവ സഹസ്രനാമ പാരായണം, ആദ്ധ്യാൽമിക പ്രഭാഷണം, എന്നിവ രാവിലെ അരങ്ങേറും, ഉച്ചക്ക് ശേഷം പ്രസിദ്ധ ചെണ്ട വിദ്വാൻ വാദ്യകലാകേസരി ചെറുതാഴം ചന്ദ്രനും, ചെറുതാഴം മനോജും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. ഭജന, രാത്രി 8.30 ന് ശ്രീ രാജരാജേശ്വരൻ, ശ്രീ വൈദ്യനാഥൻ, ശ്രീ കൃഷ്ണൻ എന്നീ ഭഗവന്മാരുടെ തിരുനൃത്തം, തുടർന്ന് ആകാശ വിസ്മയം കരിമരുന്നു പ്രയോഗം, വേളം യുവജന കലാസമിതിയുടെ കോൽക്കളി വിവിധ കല ട്രൂപ്പുകളുടെ കലാപരിപാടികൾ അരങ്ങേറുന്നു വാർത്ത സമ്മേളനത്തിൽ ചെയർമാൻ കെ. മനോഹരൻ, കൺവീനർ എം. കെ. രാജ്‌മോഹൻ, പ്രോഗ്രാം കൺവീനർ ടി. വിനോദൻ, എക്സിക്യൂട്ടീവ് ഓഫീസർ സി. എം. ശ്രീജിത്ത്‌, ട്രസ്റ്റി എം.ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: