ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങും

തലശ്ശേരി:ബാബു അച്ചാരത്ത് സ്മാരക ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച തുടങ്ങും. കോണോർവയൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ് എരിപുരം ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും. 

ഇരു പൂളുകളിലായി 13 ടീമുകൾ മാറ്റുരയ്ക്കും. 45 ഓവർ വീതമാണ് മത്സരം. പൂൾ എ-യിൽ തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ്ബ്, തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കണ്ണൂർ എസ്.എൻ.കോളേജ്, ധർമടം ക്രിക്കറ്റ് ക്ലബ്ബ്, കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ്, എരിപുരം ക്രിക്കറ്റ് ക്ലബ്ബ്, ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബ് എന്നീ ടീമുകളാണ്. പൂൾ ബി-യിൽ ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ്, തലശ്ശേരി ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്പോർട്ടിങ് ക്ലബ്ബ്, തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബ്, ധർമടം ഒഴയിൽഭാഗം ക്രിക്കറ്റ് ക്ലബ്ബ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് അക്കാദമി എന്നീ ടീമുകൾ അണിനിരക്കുന്നു. രഞ്ജി താരങ്ങളായ അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, അണ്ടർ 23 കേരള താരം എം.പി.ശ്രീരൂപ്, അണ്ടർ 19 കേരള ക്യാപ്റ്റനായ വരുൺ നായനാർ, അണ്ടർ 19 കേരള താരമായ കെ.ടി.മുഹമ്മദ് അഫ്രീദ്, കെ.എം.അഭിജിത്ത്, എം.എൻ.നീരജ് കുമാർ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരം ബിനീഷ് കോടിയേരി എന്നിവർ വിവിധ ടീമുകളിൽ കളിക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: