പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

അബുദാബി- 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ വിദേശകാര്യ മന്ത്രാലയം ക്ഷണിച്ചു. ഇന്ത്യക്കുപുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യക്കാര്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെയാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. മുന്‍വര്‍ഷങ്ങളിലെന്ന പോലെ 30 പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം വിശദമാക്കി അപേക്ഷ സമര്‍പ്പിക്കാം.
pbsaward@mea.gov.in എന്ന ഇ മെയിലിലേക്കോ ഡോ. വിനീത് കുമാര്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, ചാണക്യപുരി, ന്യൂദല്‍ഹി 110021 എന്നീ വിലാസത്തിലോ ആണ് അപേക്ഷ അയക്കേണ്ടത്. മാര്‍ച്ച് 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: