“സന്തോഷത്തോടെ എങ്ങനെ ജീവിക്കാം” സൗജന്യ മനഃശാസ്ത്ര ശില്പശാല ഫെബ്രുവരി 24ന്

അക്സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (Acceptance and Commitment Therapy) എന്ന മനഃശാസ്ത്ര രീതി ഉപയോഗിച്ച് ഏതു സാഹചര്യത്തിലും എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്ന വിഷയത്തിൽ സൗജന്യ മനഃശാസ്ത്ര ശില്പശാല ഫെബ്രുവരി 24ന് നടത്തുന്നതായിരിക്കും.

സന്തോഷം മനസ്സിന്റെ ഒരു അവസ്ഥയാണ്. നമ്മുടെയെല്ലാം ഉള്ളിൽ തന്നെയുള്ള സന്തോഷത്തെയാണ് മിക്ക ആൾക്കാരും പുറമെ അന്വേഷിച്ചു നടക്കുന്നതും അത് കിട്ടാതെ വരുമ്പോൾ വിഷമങ്ങൾ സഹിച്ചു കൊണ്ട് ജീവിതം കഷ്ടപ്പെട്ട് ജീവിക്കുന്നതും.

നെഗറ്റീവ് സാഹചര്യങ്ങളെയും നെഗറ്റീവ് ചിന്തകളെയും മാറ്റി പോസിറ്റീവായി ജീവിക്കാനുള്ള നിർദ്ദേശം നാം ധാരാളം കേട്ട് കാണും. പക്ഷെ നെഗറ്റീവ് പൂർണ്ണമായി മാറ്റി നിർത്തിക്കൊണ്ട് ഒരാൾക്ക് ഒരിക്കിലും ജീവിക്കാൻ സാധിക്കുകയില്ല എന്നുള്ളത് പ്രയോഗികാനുഭത്തിൽ നമുക്ക് അറിയാം. നമ്മുടെ നെഗറ്റീവ് സാഹചര്യങ്ങൾ ഒക്കെ നിലനിർത്തിക്കൊണ്ടു നെഗറ്റീവ് ചിന്തകളെ ഒന്നും മാറ്റാതെ തന്നെ എങ്ങനെ നമ്മുടെ ചിന്തകളെ മാനേജ് ചെയ്‌തു സന്തോഷത്തോടെ ജീവിക്കാം എന്നതാണ് വിഷയം. ഇതിനായി അക്‌സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി അഥവാ ACT എങ്ങനെ ഉപയോഗിക്കാം എന്ന് ശില്പശാലയിൽ പരിശീലിപ്പിക്കുന്നതായിരിക്കും.

ഫെബ്രുവരി 24ന് കണ്ണൂർ, പോലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് സെന്ററിലെ സൈക്കോളജിസ്റ്റായ ഡോ കെ ജി രാജേഷ് ആയിരിക്കും.

ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: