കുണിയൻ ചാലിയപ്പള്ളി ഉപ്പുവെള്ള പ്രതിരോധ ക്രോസ്ബാർ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും

കരിവെള്ളൂർ കുണിയൻ പുഴയിൽ നിന്നും സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് പതിവായ സാഹചര്യത്തിൽ കുണിയനിലെ കൃഷിക്കാരുടെ ചിരകാല അഭിലാഷമായ ചാലിയപ്പള്ളി ക്രോസ്ബാർ പുനർനിർമ്മിക്കുന്നത്.ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 21 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. പി കരുണാകരൻ എം പി, കളക്ടർ മീർ മുഹമ്മദലി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പയ്യന്നൂർ എം എൽ എ സി.കൃഷ്ണൻ അധ്യക്ഷനാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: