രണ്ടാഴ്ച മുമ്പ് പ്രവർത്തനമാരംഭിച്ച കട കുത്തിത്തുറന്ന് കവർച്ച

പയ്യന്നൂർ: രണ്ടാഴ്ച മുമ്പ് പ്രവർത്തനം തുടങ്ങിയ കട കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർച്ച ചെയ്തു.

ദേശീയപാതക്കരികിൽ വെള്ളൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ബസ്സ് സ്റ്റോപ്പിന് സമീപം രണ്ടാഴ്ച മുമ്പ് പ്രവർത്തനമാരംഭിച്ച കുണ്ടത്തിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള “ദി ബ്രൗണ്ടി ക്ലബ്ബ് ” എന്ന കടയിലാണ് കവർച്ച.സ്റ്റേഷനറി, ബേക്കറി, കൂൾബാർ എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. കടയുടെ മുൻഭാഗത്തെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.കടക്കകത്ത് സൂക്ഷിച്ചു വെച്ച പണവും സാധനങ്ങളുമാണ് കവർച്ച ചെയ്തത്.കടക്കകത്ത് സി സി ടി വി ക്യാമറ സ്ഥാപിച്ചിരുന്നുവെങ്കിലും മോഷ്ടാക്കൾ ഇവയുടെ ഹാർഡ് ഡിസ്ക് എടുത്തു കൊണ്ടുപോവുകയും, കേബിളുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ കവർച്ചാ വിവരം അറിയുന്നത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.പ്രൊഫഷണൽ സംഘമാണ് കവർച്ചക്കെത്തിയതെന്നാണ് സാഹചര്യ തെളിവുകളോടെ പൊലീസ് നൽകുന്ന സൂചന.

ഒരു മാസം മുമ്പാണ് ഈ കട പ്രവർത്തിക്കുന്ന ശ്രീ കുണ്ടത്തിൽ കൊയ്യൻ തറവാട് ഷോപ്പിംഗ് കോംപ്ലക്സ് ഉൽഘാടനം ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: