ബൈ​ഡ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

 

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ 46ാമ​ത്​ പ്ര​സി​ഡ​ൻ​റാ​യി ​േജാ​സ​ഫ്​ റോ​ബി​ന​റ്റ്​ ബൈ​ഡ​ൻ ജൂ​നി​യ​ർ എ​ന്ന ജോ ​ബൈ​ഡ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​റ്റു. ലാറ്റിൻ അമേരിക്കൻ വംശജയായ ആദ്യ സുപ്രീംകോടതി ജഡ്ജി സോനിയ സൊട്ടൊമേയറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

വൈ​സ്​ പ്ര​സി​ഡ​ന്‍റായി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സും സ്​​ഥാ​ന​മേ​റ്റു. യു.​എ​സ്​ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ൽ ഹി​ല്ലി​ന്​ മു​ന്നി​ൽ നാ​ഷ​ന​ൽ മാ​ളി​നെ നോ​ക്കി​യാ​ണ് ആ​ദ്യം ക​മ​ല ഹാ​രി​സും​ തു​ട​ർ​ന്ന് ബൈ​ഡ​നും​ സ​ത്യവാചകം ചൊല്ലിയത്. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ (ഇന്ത്യൻ സമയം രാത്രി 10:00) സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങുകൾ നടന്നത്.

ഇന്ന് ജനാധിപത്യത്തിന്‍റെയും അമേരിക്കയുടെയും ദിനമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ പ്രഖ്യാപിച്ചു. ജനാധിപത്യം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണ്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നിച്ചു. ഏറെ നേടാനുണ്ട്, ഏറെ മറികടക്കാനുണ്ട്. എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നാം നേരിടുമെന്നും മറികടക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അതേസമയം, സ്​​ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ​നി​ന്ന്​ വി​ട്ടു​നി​ന്നു. 150 കൊ​ല്ല​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ്​ അ​ധി​കാ​ര​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ൻ​റ്​​ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ​ നി​ന്ന്​ മാ​റി​നി​ൽ​ക്കു​ന്ന​ത്. എന്നാൽ, വൈ​സ്​ ​പ്ര​സി​ഡ​ൻ​റ്​​ മൈ​ക്ക്​ പെ​ൻ​സ്​ ച​ട​ങ്ങി​നെ​ത്തി.

ര​ണ്ടു സ​മ​യ​ങ്ങ​ളി​ലാ​യി എ​ട്ടു വ​ർ​ഷം വൈ​സ്​ പ്ര​സി​ഡ​ൻ​റും 36 വ​ർ​ഷം സെ​ന​റ്റ​റു​മാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച 74 കാ​ര​നാ​യ ബൈ​ഡ​ൻ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന പ്ര​സി​ഡ​ൻ​റാ​യാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. കാ​ലി​ഫോ​ർ​ണി​യ സെ​ന​റ്റ​റാ​യ ക​മ​ല ഹാ​രി​സാ​ക​​ട്ടെ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​വു​ന്ന ആ​ദ്യ വ​നി​ത​യും ഏ​ഷ്യ​ൻ വം​ശ​ജ​യു​മാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: