നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശി കുന്നിക്കോട് സാബിദ മൻസിലിൽ ഈസ (35) യാണ് പിടിയിലായത്. പള്ളിക്കുന്ന് സ്വദേശി കെവി ശമിലിന്റെ കെഎൽ 13 എബി 4524 നമ്പർ ബൈക്കാണ് താവക്കരയിൽ വെച്ചു മോഷ്ടിച്ചത്. താക്കോൽ ബൈക്കിൽ വെച്ചു ഉടമ പോയ നേരത്താണ് സംഭവം. പ്രതി ബൈക്ക് അടുത്തുള്ള വർക്ക് ഷോപ്പിൽ ഏല്പിച്ചു പൈസ ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്ക് ഷോപ്പ് ഉടമക്ക് സംശയം തോന്നിയതിനെ തുടർന്നു ടൗൺ പോലിസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
– അബൂബക്കർ പുറത്തീൽ.