ബൈക്കിൽ കടത്തുകയായിരുന്ന 1.200 കിലോഗ്രാം കഞ്ചാവ് കണ്ണൂർ എക്‌സൈസ് സർക്കിൾ പാർട്ടി പിടികൂടി

അഴീക്കോട്: ഇന്നലെ അഴീക്കോട്‌ കാപ്പിലെ പീടിക വട്ടക്കണ്ടി എന്ന സ്ഥലത്തു വെച്ച് കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടരുടെ ചുമതലയിൽ ഉള്ള സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ സുദേവനും പാർട്ടിയും നടത്തിയ റെയ്‌ഡിൽ KL 13 M 9791 ബൈക്കിൽ കടത്തുകയായിരുന്ന 1.200 kg കഞ്ചാവ് കടത്തിയ കുറ്റത്തിന് അഴിക്കോട് വട്ടക്കണ്ടി താമസം പ്രദീപൻ മകൻ ഷനിൽ കെ.കല്ല ക്കുടിയിൽ വീട്ടിൽ എന്നയാളുടെ പേരിൽ NDPS വകുപ്പ് പ്രകാരം കേസ്സെടുത്തു. എക്‌സൈസുകാരെ കണ്ടയുടനെ ബൈക്കിൽ നിന്നും ചാടി ചളി നിറഞ്ഞ വയലിലേക്കോടിയ പ്രതിയെ എക്‌സൈസ് പാർട്ടി പിന്തുടർന്നെങ്കിലും സ്ഥല പരിചയക്കുറവ് കാരണം പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതി മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്.ലോക്ക് ഡൌൺ കാലയളവിൽ പ്രതി ചാരായവാറ്റുനടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.കേസ് കണ്ടെത്തിയ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണൻ ജോയിന്റ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ റിഷാദ് സി എച്, ഗണേഷ് ബാബു പി വി. സിവിൽ എക്‌സൈസ് ഓഫീസർ മാരായ സതീഷ് വി കെ, ശ്യാം രാജ് എം വി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: