അമ്ബായത്തോട് മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം, പോസ്റ്റര്‍ ഒട്ടിച്ചു; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആഹ്വാനം

അമ്ബായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖകള് വിതരണം ചെയ്താണ് മടങ്ങിയത്. കൊട്ടിയൂര്‍ വന്യജീവി സംങ്കേതം വഴിയാണ് ഇവര്‍ എത്തിയതെന്ന് നി?ഗമനം. ഒരു സ്ത്രീയടക്കം നാല് പേരാണ് എത്തി പ്രകടനം നടത്തിയതെന്ന് സൂചന.’ഓപ്പറേഷന്‍ ‘സമാധാന്‍’ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സര്‍ക്കാര്‍ജനങ്ങള്‍ക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാന്‍ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റര്‍ നഗരത്തില്‍ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തോക്കേന്തിയ ആറംഗ മാവോയിസ്റ്റ് സംഘം അമ്ബായത്തോടെത്തിയിരുന്നു.കൂടാതെ, വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മലയോര മേഖലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വനത്തില്‍ കഴിഞ്ഞുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: