പാനൂർ ചെറുവാഞ്ചേരി പൂവത്തൂർ ശ്രീനാരായണമoത്തിന് നേരെ അക്രമണം

പാനൂർമേഖലയിലെശ്രീനാരായണമoങ്ങൾക്ക്നേരെയുള്ളഅക്രമത്തത്തിൽ പാനൂർഎസ്.എൻ ഡി.പി യൂണിയൻ ഉത്കണ്ഠ രേഖപ്പെടുത്തി
പാനൂർ: കഴിഞ്ഞ ദിവസം രാത്രി ചെറുവാഞ്ചേരിയിലെ പൂവത്തൂർ മoത്തിന് നേരെ സാമൂഹ്യ ദ്രോഹികൾഅക്രമണം നടത്തി.മഠത്തിന്റെ കോമ്പൗണ്ടിലുള്ള വൈദ്യുതിലൈറ്റുകളെല്ലാം തകർത്ത നിലയിലാണുള്ളത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാനൂർ മേഖലയിലെ കൂളിച്ചാൽ ശ്രീ നാരായണ മഠം അക്രമിച്ച് ഫർണിച്ചറുകളും മറ്റും നശിപ്പിച്ചിരുന്നു. കുളിച്ചാൽ മoത്തിൽ സി.സി ടി.വി ക്യാമറ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാനൂർ മേഖലയിലെശ്രീനാരായണമoത്തിന് നേരെയുള്ളതുടർച്ചയായുളളഅക്രമങ്ങൾഒറ്റപ്പെട്ടതല്ലെന്നുംബോധപൂർവ്വം നടത്തുന്നതാണെന്നും, ഇത്തരം സാമൂഹ്യദ്രോഹികളെകണ്ടെത്തുന്നതിലും മാതൃകാപരമായി ശിക്ഷിക്കുന്നതിലും പോലീസിന്റെ ഭാഗത്തുള്ള നിഷ്ക്രിയത്വമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നുംഎസ്.എൻ ഡിപി യോഗം പാനൂർ യൂണിയൻ ഭാരവാഹികൾ പറഞ്ഞു.എസ് എൻ ഡിപി യോഗം പാനൂർ യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, വൈസ് പ്രസിഡണ്ട് വി – കെ.ജനാർദ്ദനൻ മാസ്റ്റർ, യോഗം ഡയരക്ടർ കെ.കെ.സജീവൻ, കൗൺസിലർമാരായകെ.പി ശശീന്ദ്രൻ ,എം.കെ.ലിഷിത്ത്, പവിത്രൻ കൈവേലിക്കൽ എൻ.പി.രവീന്ദ്രൻ, കെ.പാർഥൻ, യൂത്ത് വിങ് പ്രസിഡണ്ട്കെ.ചിത്രൻ സംസാരിച്ചു.
പൂവത്തൂർ ശ്രീ നാരായണമഠം അക്രമിച്ചതിൽ എസ്.എൻ ഡി.പി യോ ഗംചെറുവാഞ്ചേരി ശാഖ പ്രതിഷേധിച്ചു :: പാനൂർ പൂവത്തൂർ ശ്രീ നാരായണ മഠം അക്രമിച്ചതിൽ ചെറുവാഞ്ചേരി എസ്.എൻ ഡി പി ശാഖ പ്രതിഷേധിച്ചു.സാമൂഹ്യ ദ്രോഹികളെ എത്രയും പെട്ടെന്നും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ശാഖ പ്രസിഡണ്ട് പൂവത്താൻ വത്സൻ അധ്യക്ഷത വഹിച്ചുസെക്രട്ടറി കെ.കൃഷ്ണൻ, കെ.ധനജൻ, കെ.കെ.സജീവൻ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: