എൻ എസ് എസ് GHSS ആറളം യൂണിറ്റ് കൊയ്ത്തുത്സവം നടത്തി

ആറളം: ആറളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത നെൽ വയലിന്റെ കൊയ്ത്തുത്സവം നടന്നു. കൊയ്ത്തുത്സവം നാടിന്റെ തന്നെ ഉത്സവം ആക്കി മാറ്റുന്നതിൽ എൻ എസ് എസ് യൂണിറ്റ് വൻ വിജയം നേടി . പി.ടി.എ പ്രസിഡന്റ് ഷൈൻ ബാബു നെല്ല് കൊയ്ത് ഉദ്ഘാടനം നടത്തി. പ്രിൻസിപ്പൾ ശ്രീമതി ലാലി ,PTA എക്സിക്യൂട്ടീവ് അംഗം KB ഉത്തമൻ എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ സജിനി ജോർജ് അധ്യാപകരായ ബിന്ദു പുതിയകാവിൽ,ജീനസ് ഫ്രാൻസിസ്, ജയേഷ് രവീന്ദ്രൻ , നിത്യ എ , എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: