പതിനാലുകാരനെ കാണാതായ സംഭവം: രണ്ടുപേര്‍ പിടിയില്‍

കണ്ണൂർ: മയ്യില്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് പതിനാലുകാരനെ കാണാതായതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് അന്യേഷണം നടത്തുന്നതിനിടെ ചക്കരക്കല്ലില്‍ കുട്ടിയെ കണ്ടെത്തി.
ചക്കരക്കല്ലിലെ ഒരു ബാറില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പതിനാലുകാരനെ കാണുന്നത്. ചക്കരക്കല്‍ എസ്‌ഐ ബാബുമോനും സംഘവും ഇവരെ കസ്റ്റഡിലെടുത്തു.
മയ്യില്‍ പോലീസ് എത്തി കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ, കണ്ണര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ പതിനാലുകാരനെ പരിചയപ്പെട്ട മാട്ടൂല്‍ സൗത്തിലെ വാഹിദ് എന്ന ഫായിസ് (30), വേങ്ങാട് മൊട്ട മഠപുരയ്ക്കല്‍ വീട്ടില്‍ പ്രമോദ് എന്നിവര്‍ ഓട്ടോയില്‍ കയറ്റി നിര്‍ബന്ധിച്ച്‌ തലമുണ്ഡനം ചെയ്യിച്ച ശേഷം ബസ്റ്റാന്റിനു് സമീപത്തെ ബാറില്‍ നിന്ന് മദ്യപിച്ച് ചക്കരക്കൽ എത്തുകയായിരുന്നു. സംശയാസ്പദമായ നിലയിൽ കുട്ടിയെ കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പ്രതികള്‍ മദ്യ ലഹരിയില്‍ ആയിരുന്നു. ചക്കരക്കല്‍ എസ്.ഐ ബാബുമോൻ സ്ഥലത്തെത്തി ഇവരെ മയ്യില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി. തുടർന്ന് ഡി.വൈ എസ്.പിയുടെ നിർദ്ധേശത്തിൽ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: