പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായ കണ്ണഞ്ചാൽ സംസം മൻസിലിലെ പി.അബ്ദുൾ അസീസ് നിര്യാതനായി

എളയാവൂർ: പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായ കണ്ണഞ്ചാൽ സംസം മൻസിലിലെ പി.അബ്ദുൾ അസീസ് (67) നിര്യാതനായി. എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ സഫ ഹോട്ടൽ ഉടമയാണ്. ഭാര്യ  കെ.എം.ഫാത്തിബി, പിതാവ് പരേതനായ ഉമ്മർ, മാതാവ് പരേതയായ പള്ളിപ്രം പെന്നങ്കൈ നഫീസ,മക്കൾ  കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറിയും എളയാവൂർ സി.എച്ച്.സെന്റർ കൺവീനറുമായ കെ.വി.മുഹമ്മദ് നവാസ് (എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് ), കെ.എം.നസീമ, കെ.എം.നസീറ, കെ.എം.നൗഫൽ (എ.പി.സ്റ്റോർ കണ്ണഞ്ചാൽ), കെ.എം. നദീറ മരുമക്കൾ സഹീർ,യൂനുസ് (ബംഗ്ലൂർ കഫെ കണ്ണൂർ), മുനീർ (മസ്ക്കറ്റ് ), സഹോദരങ്ങൾ  പരേതനായ പി.മുഹമ്മദ് കുഞ്ഞി, പി.മൊയ്തീൻ ( അജ്മാൻ ), സൈനബ, ബദറുന്നിസ്സ.പരേതന്റെ വസതി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് നേതാക്കളായ കെ.പി. താഹിർ, ഫാറൂഖ് വട്ടപ്പൊയിൽ, സി.സമീർ, പി.സി.അഹമ്മദ് കുട്ടി, സി.എ റമുള്ളാൻ, കൊളേക്കര മുസ്തഫ, പി.സി.അമീനുള്ള,കെ.പി.സലീം, കോൺഗ്രസ്സ് നേതാകളായ സുരേഷ് ബാബു എളയാവൂർ, ദിവാകരൻ യൂത്ത് ലീഗ് നേതാക്കളായ കെ.കെ.എം ബഷീർ മാസ്റ്റർ, അഷ്റഫ് കാഞ്ഞിരോട്, സി.പി.എം നേതാക്കളായ പി.പി.അശോകൻ, പ്രതീപൻ വനിതാ ലീഗ് ജില്ലാ സിക്രട്ടറി സി.സീനത്ത് കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് ഡോക്ടർ എ ബഷീർ സിക്രട്ടറി സി.കെ.മഹമൂദ് തുടങ്ങിയവർ സന്ദർശിച്ചു. വൻ ജനാവലിയോടെ എളയാവൂർ മനാറുൽ ഹുദാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: