ഷാര്‍ജയില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിക്ക് 10,90000 ദിര്‍ഹം നഷ്ടപരിഹാരം

കണ്ണൂർ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ മലയാളിക്ക് 10,90000 ദിര്‍ഹം (രണ്ടു കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ സിവില്‍ കോടതി വിധി. കണ്ണൂര്‍ പള്ളിപറമ്ബ സ്വദേശി അയടത്തു പുതിയപുരയില്‍ സിദ്ധീഖ് (42 ) 2017 മെയ് മാസം അപകടത്തില്‍പ്പെട്ട സംഭവത്തിലാണിത്. ഷാര്‍ജയില്‍ കഫ്റ്റീറിയ നടത്തിവരികയായിരുന്ന സിദ്ധീഖ് ദുബൈ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ പോകുമ്ബോള്‍ പാക് പൗരന്‍ ഓടിച്ച വാഹനമാണ് ഇടിച്ചിരുന്നത്.
വാഹനം ഓടിച്ചയാളെ ഷാര്‍ജ ട്രാഫിക് ക്രിമിനല്‍ കോടതി 3000ദിര്‍ഹം പിഴയും മൂന്ന്മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും വിധിച്ച്‌ വിട്ടയച്ചതിനെ തുടര്‍ന്ന് വാഹനാപകട നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ ശ്രമമാരംഭിച്ചു.

കേസ് ഏറ്റെടുത്ത ലീഗല്‍ ഓഫീസ് ഇന്‍ഷുറന്‍സ് കമ്ബനിയെയും, ഡ്രൈവറെയും എതിര്‍കക്ഷിയാക്കി കൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ ഈ അപകടത്തിലെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത കമ്ബനിക്കില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതുപോലുള്ള പരുക്കുകള്‍ ഉണ്ടായിട്ടില്ലെന്നും, ഇന്‍ഷുറന്‍സ്കമ്ബനി ഉന്നയിച്ചെങ്കിലും പരാതിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ ശരിവെച്ച കോടതി ശാരീരിക, സാമ്ബത്തിക,മാനസികനഷ്ടങ്ങള്‍പരിഗണിച്ച്‌10,90000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: