ശുഹൈബിന്റെ ഓർമ്മകൾ രാജ്യത്ത് നിന്നും തുടച്ച് നീക്കാൻ ഒരു ശക്തിക്കും സാധ്യമല്ല: കെ.സുരേന്ദ്രൻ

ശുഹൈബിന്റെ ഓർമ്മകൾ രാജ്യത്ത് നിന്നും തുടച്ച് നീക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും അരുംകൊലയിലൂടെ ശുഹൈബെന്ന നന്മ മരത്തെ ഇല്ലാതാക്കിയവർക്കെതിരെയുള്ള പോരാട്ടം ജനാധിപത്യവിശ്വാസികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും ഈ കൊലപാതകത്തിന് പി.ജയരാജന്റെ കൈകൾക്ക് പങ്കുണ്ടെന്നതിൽ അതിന്റെ സത്യാവസ്ഥ വരും നാളുകളിൽ പുറത്ത് വരുമെന്നും INTUC അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ ശുഹൈബിന്റെ കൊലപാതകികൾക്കുള്ള മറുപടി കേരളത്തിൽ ജനാധിപത്വ വിശ്വാസികൾ ബാലറ്റ് പേപ്പറിലൂടെ നൽകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും ശുഹൈബ് രക്തസാക്ഷിത്വ വാർഷിക പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. റിജിൽ മാകുറ്റി, കെ.പ്രമോദ്, ഒ നാരായണൻ, മാർട്ടിൻ ജോർജ് ,കെ ബാലക്രഷ്ണൻ, കുക്കിരി രാജേഷ് ,ടി ജയക്രഷ്ണൻ, കല്ലിക്കോടൻ രാഗേഷ്,ടി.കെ അജിത്ത്,വി.കെ അതുൽ,മുഹമ്മദ് ഷമ്മാസ്,കമൽജിത്ത് ,അമ്യത രാമക്രഷ്ണൻ, സുധീപ് ജയിംസ്, പി ചന്ദ്രമോഹനൻ, പ്രശാന്തൻമാസ്റ്റർ ,അനൂപ് ബാലൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഡോ: അംബേദ്കർ അവാർഡ് നേടിയ കുക്കിരി രാജേഷിനെയും ജില്ലയിലെ മികച്ച സ്പോർട്സ് ക്ലബ്ബായ ജയ്ഹിന്ദ് കൊറ്റാളി ക്ലബ്ബ് സെക്രട്ടറി മനോജ് മാഷിനെയും ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: