നാറാത്ത്: നാറാത്ത് ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി ക്ഷേത്ര കളിയാട്ട മഹോത്സവം  സമാപിച്ചു.

വ്യാഴാഴ്ച നാറാത്ത് ശ്രീമഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയോടെ കളിയാട്ടത്തിന് കേളികൊട്ടുണർന്നു.

വെള്ളിയാഴ്ച രാത്രി, പൊൻമലക്കാരി, ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ, ഗുളികൻ, ബാലി എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം കെട്ടിയാടി.പുതിയ ഭഗവതി ക്ഷേത്ര പരിസരത്തുനിന്നും പുറപ്പെട്ട താലപ്പൊലിയും ഉണ്ടായിരുന്നു.

ശനിയാഴ്ച പുലർച്ചെ മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ, ഗുളികൻ, ബാലി, വടക്കത്തി ഭഗവതി, പൊന്മലക്കാരി തെയ്യങ്ങളും കെട്ടിയാടി.

കുളിച്ചെഴുന്നെള്ളത്തോടെ തിരുമുറ്റത്ത് ഭഗവതിയുടെ കോമരം ഉറഞ്ഞാടി മേലേരി കയ്യേൽക്കലോടെ മുഖ്യ ദേവതയായ തായ്പരദേവതയുടെ തിരുമുടി നിവർന്നു.

പരദേവതയോടൊപ്പം വടക്കത്തി ഭഗവതി, ബാലി, പൊൻമലക്കാരി, ഗുളികൻ തെയ്യങ്ങളും തിരുമുറ്റത്ത് വലം വെച്ചു.

തുടർന്ന് പ്രസാദ സദ്യക്ക് ശേഷം ആറാടിക്കലോടെ
ഈ വർഷത്തെ കളിയാട്ടം സമാപനം കുറിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: